മാനന്തവാടി: ഐ.സി.ഡി.എസ് പദ്ധതിക്കും, അങ്കന്‍വാടി ജീവനക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അങ്കന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി പ്രോജക്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.വി സഹദേവന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എലിസബത്ത് അധ്യക്ഷത വഹിച്ചു, പി.എസ് രമാദേവി, ഷീബ, പി.വി ഗ്രേസി, മഞ്ജുഷ എന്നിവര്‍ സംസാരിച്ചു, സി.പി ഷൈല, മല്ലിക, രത്‌നമ്മ, ജ്യോതി, ശ്രീലത എന്നിവര്‍ നേതൃത്വം നല്‍കി.
അങ്കന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണാ സമരം നടത്തി.
