പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

വെള്ളമുണ്ട: വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പനവല്ലി ചെമ്പകമൂല കോട്ടക്കുന്ന് വീട്ടില്‍ മുഹമ്മദ് ആബിദ് (23) നെയാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി സി.ഐ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്ലാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥിനി കൗണ്‍സിലറോട് പറഞ്ഞത് പ്രകാരമാണ്  മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. വെള്ളമുണ്ട എസ്.ഐ മുരളീധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബു, നൗഷാദ്, ഷിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *