പോക്സോ : പ്രതിക്ക് കഠിന തടവും പിഴയും

മീനങ്ങാടി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 65 വർഷവും കൂടാതെ ഇരട്ട ജീവപര്യന്തം കഠിന തടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബഹു : കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.ആർ.സുനിൽകുമാറാണ് ശിക്ഷ വിധിച്ചത്. 2016 മുതൽ കുട്ടിക്കെതിരെ മൂന്ന് വർഷത്തോളം ലൈംഗീകാതിക്രമം നടത്തിയെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 2019-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്പലവയൽ പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പിന്നീട് മീനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. അന്നത്തെ മീനങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്. ഒ. കെ.കെ. അബ്‌ദുൾ ഷെരീഫ് ആണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവിൽ പോലീസ് ഓഫീസർ കെ.കെ. റമീനയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *