മാനന്തവാടി സബ് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ – ഇരട്ട കിരീടവുമായി സർവോദയ ഏച്ചോം

മാനന്തവാടി: മാനന്തവാടി സബ് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സർവോദയ ഏച്ചോം വീണ്ടും തങ്ങളുടെ മികവ് തെളിയിച്ചു. തുടർച്ചയായി രണ്ടാം വർഷവും അവർ കിരീടം സ്വന്തമാക്കി.

ഫൈനലിൽ കടുത്ത പോരാട്ടത്തിൽ തൊണ്ടർനാടിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ എതിരാളികളെ തോൽപ്പിച്ചാണ് സർവോദയ ഏച്ചോം വിജയം കുറിച്ചത്. ടീമിന്റെ വിജയത്തിന് പിന്നിൽ കായികധ്യാപകരായ ജിജോയും വിനീതും നൽകിയ മികച്ച പരിശീലനവും തന്ത്രങ്ങളും വലിയ പങ്കുവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *