ഇക്കണോമിക്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

പുൽപള്ളി : പഴശ്ശിരാജ കോളേജിലെ ഏറ്റവും ആദ്യം പ്രവർത്തനം ആരംഭിച്ച സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ഈ വർഷത്തെ അസോസിയേഷൻ ഉദ്ഘാടനം, സെന്റ് മേരീസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ശ്രീമതി സൗമ്യ ടി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ.സിൽവി ടി.എസ് അധ്യക്ഷയായി. പ്രിൻസിപ്പാൾ ശ്രീ അബ്ദുൽ ബാരി മുഖ്യ സന്ദേശം നൽകി. യോഗത്തിൽ ഫാ.വർഗ്ഗീസ് കൊല്ലമ്മാവുടി പ്രൊഫ.താരാ ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന്,കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ശ്രീ സനൂപ് കുമാർ പി.വി ഇക്കണോമിക്സ് ഓഫ് ടൂറിസം എന്ന വിഷയത്തെ അധികരിച്ച് പ്രൊ.ബാബുകുട്ടി മെമ്മോറിയൽ ലക്ചർ സീരീസിന് നേതൃത്വം നൽകി. ശ്രീ അലെൻ ഡേവിഡ്, ശ്രീ ഷംനാസ് കെ.എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു

04-12-2023

Leave a Reply

Your email address will not be published. Required fields are marked *