ദേശീയ രക്തദാന ദിനാചരണം നടത്തി

കോറോം : ഗവ. മെഡിക്കൽ കോളജ് ബ്ലഡ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ സന്നദ്ധ രക്തദാന ദിനാചരണവും രക്ത ദാന ക്യാമ്പും നടത്തി. തൊണ്ടർനാട് എംടിഡി എം ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി , എൻ എസ് എസ് യൂണിറ്റുകൾ, നന്മ ജീവ കാരുണ്യ കൂട്ടായ്മ, ടിം ജ്യോതിർഗമയ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. കെ.സി. സാജിത അധ്യക്ഷത വഹിച്ചു. ടീം ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് മുഖ്യപ്രഭാഷണം നടത്തി

 

അഡ്വ. മുഹമ്മദ് റിഫഈ,

എൻ എസ് എസ് പ്രോഗ്രാം ഓഫിസർ സൂര്യ സൂസൻ മാത്യു, എസ് പി സി കോ-ഓർഡിനേറ്റർ ബിന്ദു മോൾ പത്രോസ്, നന്മ ചാരിറ്റബിൾ സൊസൈറ്റി ഷംസു മക്കിയാട് എന്നിവർ പ്രസംഗിച്ചു. രക്ത ദാന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച ടീം കനിവ്, ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, ടീം ജ്യോതിർഗമയ എന്നിവയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സിബി മാത്യു, കെ.പി.മുസ്തഫ, കെ.അനീറ്റ , നിഷ മാത്യു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *