അസംപ്ഷൻ എ യു പി സ്കൂൾ 75 ൻ്റെ നിറവിൽ
1951 ൽ ബഹുമാനപ്പെട്ട സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസം പ്ഷൻ എ യു പി സ്കൂൾ
മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും നമ്മുടെ നാടിൻ്റെ യശ്ശസ് ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മികവുറ്റ രീതിയിൽ നടത്തുന്നതിലേക്ക് 2025 ഒക്ടോബർ 04, ശനിയാഴ്ച രാവിലെ 11 മണിക്ക് സ്വാഗതസംഘ രൂപീകരണ യോഗം ചേർന്നു. സ്കൂൾ മാനേജർ ഫാ.തോമസ് മണക്കുന്നേൽ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ഷിനോജ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോം ജോസ് മുഖ്യപ്രഭാഷണം നടത്തി. പ്ലാറ്റിനം ജൂബിലി കൺവീനർ ശ്രീ റ്റിജി ചെറുതോട്ടിൽ ജൂബിലി പദ്ധതി അവതരണം നടത്തി. ഹെഡ്മാസ്റ്റർ ഷോജി ജോസഫ്, അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്, ശ്രീ സ്റ്റാൻലി ജേക്കബ്, ശ്രീ ബാബു പഴുപ്പത്തൂർ, ശ്രീമതി മേഴ്സി മാത്യു, ശ്രീമതി പ്രജിത രവി, ശ്രീമതി രാധാ രവി,ശ്രീ ഫ്രാൻസിസ് പുലിക്കോട്ടിൽ, ശ്രീ.ലിജോ ഐപ്പാറ എന്നിവർ സംസാരിച്ചു.
