മാനന്തവാടി: മാനന്തവാടി സബ് ജില്ലാ അത്ലറ്റിക്സ് മത്സരത്തിനായി സർവോദയ സ്കൂളിന്റെ അത്ലറ്റിക്സ് ടീമിന് വേണ്ടി പുതിയ ജേയ്‌സി പ്രകാശനം നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ പി.പി. ക്ലാരയാണ് ജേയ്‌സി പ്രകാശനം ചെയ്തത്. ചടങ്ങിൽ കായികാധ്യാപകൻ ജിജോ മത്തായി, അത്ലറ്റിക് കോച്ച് ഷാജഹാൻ, രക്ഷിതാക്കൾ, അത്ലറ്റുകൾ എന്നിവർ പങ്കെടുത്തു.
മത്സര വിജയത്തിനായി സിസ്റ്റർ ക്ലാര ടീമിന് ആശംസകൾ നേർന്നു.
