സെന്ന ചെടികളെ നിർമ്മാർജനം ചെയ്തു

    ബേഗുർ: ജിയുപി എസ് ബാവലിയിലെ സ്കൂ‌ൾ സോഷ്യൽ സർവീസ് സ്‌കീം വിദ്യാർത്ഥികളും ബേഗൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് ഉദ്യോഗസ്ഥരും ചേർന്ന് വനനശീകരണത്തിന് കാരണമാകുന്ന സെന്ന ചെടികൾ നിർമ്മാർജനം ചെയ്‌തു. രണ്ടായിരത്തോളം വരുന്ന സെന്ന ചെടികളാണ് വിദ്യാർത്ഥികളും അധ്യാപകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പിഴുതു കളഞ്ഞത്. ഈ ഉദ്യമത്തിന് ബേഗൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ രാജൻ, ജി യുപിഎസ് ബാവലിയിലെ പ്രധാന അധ്യാപകൻ ബിജു എം.എസ്, അധ്യാപകരായ അജേഷ് കുമാർ, സലിം സി, നീന ജോർജ്, ജിഷ ടി ജെ, സൽമ, പിടിഎ പ്രസിഡന്റ് മുഹമ്മദ് അൻസാർ,ഫോറസ്റ്റ് ഉദ്യോഗസ്ഥരും പങ്കാളികളായി.

    Leave a Reply

    Your email address will not be published. Required fields are marked *