ചിത്രരചന മത്സരം നടത്തി.

ഒക്ടോബർ 15,16 തീയ്യതികളിലായി വാകേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസന വകുപ്പ് നടത്തുന്ന വയനാട് ജില്ലാ ക്ഷീരസംഗമം 2025-26 നോടനുബന്ധിച്ച് വാകേരി ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ വെച്ച് യു.പി, ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കുള്ള ചിത്രരചന മത്സരം നടത്തി. പരിപാടിയിൽ സംഘം സെക്രട്ടറി സജി പി.എസ് സ്വാഗതവും ശ്രീമതി ശ്രീകല ശ്യാം (പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർ) അദ്ധ്യക്ഷതയും വഹിക്കുകയും ശ്രീ. സണ്ണി കെ. ജെ (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ, പൂതാടി ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വാകേരി ക്ഷീരസംഘം പ്രസിഡന്റ് ശ്രീ.ജോസ് കെ എം, സുൽത്താൻ ബത്തേരി ക്ഷീരവികസന ഓഫീസർ ശ്രീമതി പ്രജീഷ പി.പി, ചണ്ണോത്തുകൊല്ലി ക്ഷീരസംഘം പ്രസിഡണ്ട് ശ്രീ. ജെയ്‌സൺ എം.എം, വാകേരി ക്ഷീരസംഘം ഭരണസമിതി അംഗം അരുൺ വി.എസ്, പനമരം ഡയറി ഫാം ഇൻസ്ട്രക്ടർ നവീൻരാജ് എം.പി, പനമരം സീനിയർ ക്ലാർക്ക് ഹാരിസ് കെ.പി, വാകേരി ക്ഷീരസംഘം മുൻ പ്രസിഡന്റ് സണ്ണിസെബാസ്റ്റ്യൻ, സുൽത്താൻ ബത്തേരി ഡയറി ഫാം ഇൻസ്ട്രക്ടർ രഞ്ജുഷ പി, വാകേരി ക്ഷീരസംഘം ഭരണസമിതി അംഗം മാധവൻ വി.ആർ എന്നിവർ ആശംസ നേരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *