കേന്ദ്രസർക്കാറിന്റെ ദുരന്തബാധിതരോടുള്ള വഞ്ചനക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ വായ്പകൾ എഴുതി തള്ളില്ല എന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, നിയോജക മണ്ഡലം പ്രസിഡണ്ട് ഡിന്റോ ജോസ്, മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ,സുനീർ ഇത്തിക്കൽ, ഷംസുദ്ദീൻ പി പി, രമ്യ ജയപ്രസാദ്, അർജുൻ ദാസ്, ആൽബർട്ട് ആന്റണി, ഷബീർ പുത്തൂർവയൽ, ഷനൂബ് എം വി, രഞ്ജിത്ത് ബേബി, അമൽ മണിയങ്കോട്, വിഷ്ണു അമ്പിലേരി തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *