വയോമധുരം പദ്ധതിയിലേക്ക് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പ് മുതിര്‍ന്ന പൗരന്മാരില് നിന്നും വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്രരേഖയ്ക്ക് താഴെയുള്ള 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗര്ന്മാര്ക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി ലഭ്യമാക്കുകയാണ് വയോമധുരം പദ്ധതിയിലൂടെ. അര്‍ഹതയുള്ളവര്‍ക്ക് സാമൂഹിക നീതി വകുപ്പിന്റെ സുനീതി പോര്‍ട്ടലിലൂടെ അപേക്ഷിക്കണം. അപേക്ഷകന് പ്രമേഹരോഗിയാണെന്ന് തെളിയിക്കാന്‍ ഗവ മെഡിക്കല്‍ ഓഫീസര്‍ നല്കിയ നിശ്ചിത ഫോറത്തിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം. പ്രായം, വരുമാനം തെളിയിക്കുന്ന രേഖ ലഭ്യമാക്കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും swd.kerala.gov.in ലോ, ജില്ലാ സാമൂഹ്യനീതി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ – 04936 205307
