കല്‍പ്പറ്റ നഗരസഭ തൊഴില്‍മേള നടത്തി

കല്‍പ്പറ്റ: അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി നഗരസഭ തൊഴില്‍മേള സംഘടിപ്പിച്ചു. 23 സ്ഥാപനങ്ങള്‍ പങ്കെടുത്ത മേളയില്‍ 228 ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിനെത്തി. 13 പേര്‍ക്ക് നിയമന ഉറപ്പ് ലഭിച്ചു. 108 പേരെ വിവിധ സ്ഥാപനങ്ങള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ചെയര്‍മാന്‍ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പം അധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് ശിവരാമന്‍ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ പള്ളിയാലില്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍ സ്വാഗതവും സെക്രട്ടറി അലി അഷ്ഹര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *