മാനന്തവാടി: പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന വിഷൻ 2031 സെമിനാറിന് മുന്നോടിയായി സംഘാടകസമിതി സബ്കമ്മിറ്റി യോഗം ചേർന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിയുടെ അധ്യക്ഷതയിൽ മാനന്തവാടി ട്രൈസം ഹാളിൽ നടന്ന യോഗത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തന പുരോഗതി ചർച്ച ചെയ്തു. ആയിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 25ന് മാനന്തവാടിയിൽ വെച്ചാണ് സെമിനാര്‍ നടക്കുന്നത്. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ജി. പ്രമോദ്, മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം. മജീദ്, ജില്ലാ പട്ടിക ജാതി വികസന ഓഫീസർ മുകേഷ്, സബ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വിഷൻ 2031: സംഘാടകസമിതി സബ് കമ്മിറ്റി യോഗം ചേർന്നു
