പോഷൺ മാ സംഘടിപ്പിച്ചു

മാനന്തവാടി അഡിഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിൽ പോഷൺ മാ പരിപാടി സംഘടിപ്പിച്ചു. പൊരുന്നന്നൂർ

സി.എച്ച്.സിയിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലനം, ഹൃദയാരോഗ്യ ബോധവത്കരണ ക്ലാസ്, പോഷകാഹാര പ്രദർശനം, ബഡ്ജറ്റ്‌ മെനു മത്സരം വിജയികൾക്കുള്ള സമ്മാനദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ

സൽമ മോയിൽ അധ്യക്ഷയായ പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി, മാനന്തവാടി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ ജീജ, മെഡിക്കൽ ഓഫീസർ ഡോ. കെ.സി ശ്രീജ, ബ്ലോക്ക് എപ്പിഡമോളജിസ്റ്റ് ആർഷ റോയൽ, യോഗ ഇൻസ്‌ട്രക്ടർ ഡോ. റെയ്‌സ,

ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, സ്കൂൾ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *