തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ 15ന് വിജ്ഞാപനം ഇറക്കും. ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ഗ്രേഡ്-2, കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ഗ്രേഡ്-2, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപറേറ്റീവ് ഇൻസ്പെക്ടർ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ, ഡ്രൈവർ തുടങ്ങി 23 തസ്തികളിലെ നിയമനത്തിനാണ് വിജ്ഞാപനം വരുന്നത്. രണ്ട് കാറ്റഗറികളിലായാണ് വിജ്ഞാപനം. 5 വർഷത്തെ ഇടവേളക്ക് ശേഷമാണ് പി.എസ്.സി കമ്പനി/കോർപറേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്.
ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ട്ഘട്ടമായുള്ള പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ്. രണ്ട് കാറ്റഗറികളിലും വെവ്വേറെ റാങ്ക് ലിസ്റ്റുകളാണ് പ്രസിദ്ധീകരിക്കുക. പ്രാഥമിക പരീക്ഷ….
