പെരിക്കല്ലൂരിലെ വർഷങ്ങളായി കേടായി കിടന്ന ഹൈമാസ് ലൈറ്റ് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ നന്നാക്കി

മുള്ളൻകൊല്ലി : പെരിക്കല്ലൂർ ടൗണിലെ വർഷങ്ങളായി കേടായി കിടന്ന ഹൈമാസ് ലൈറ്റ് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ അഞ്ചെണ്ണത്തിൽ മൂന്ന് ലൈറ്റുകൾ മാറ്റിവെച്ചാണ് നന്നാക്കിയത്. പലപ്രാവശ്യം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നന്നാക്കാൻ കൂട്ടാക്കിയില്ല. ഇതേ തുടർന്നാണ് പെരിക്കല്ലൂർ പൗരസമിതി പ്രവർത്തകർ ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കുവാൻ തീരുമാനിക്കുകയും പഞ്ചായത്ത് അധികൃതരോട് അനുവാദം മേടിച്ച് കേടായി കിടന്ന മൂന്ന് ലൈറ്റുകൾ പെരിക്കല്ലൂർ പൗരസമിതി സ്വന്തം ചിലവിൽ മാറ്റി ടൗൺ പ്രകാശപൂരിതമാക്കിയത്. മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഹൈമാസ് / ലോമാസ് ലൈറ്റുകൾ കേടായി കിടക്കുകയാണ് മിക്കതും. 10,500 രൂപ മുടക്കിയാണ് പെരിക്കല്ലൂർ പൗരസമിതി അംഗങ്ങൾ ടൗൺ പ്രകാശപൂരിതമാക്കിയത്. പൗരസമിതി പ്രസിഡൻറ് ഗിരീഷ് കുമാർ, ട്രഷറർ ഡാമിൻ ജോസഫ്, ഒന്നാം വാർഡ് മെമ്പർ കലേഷ് പി.എസ്, ജിബിൻ ബേബി, ബാബു മോരുകുന്നേൽ, വിനോദ് ബാലൻ, സജി എം ടി, സുധീർ പി കെ, ജാഫർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *