ഷെഫീഖ് ഹസ്സന് സ്വീകരണം നൽകി

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരള ഫുട്ബോൾ ടീം പരിശീലകനായി നിയമിതനായ വയനാട്ടുകാരൻ ഷെഫീഖ് ഹസ്സന് സ്പോർട്സ് ആൻഡ് കൾച്ചറൽ പ്രമോഷൻ കൗൺസിൽ (എസ്.സി.പി.സി) ആണ് കൽപ്പറ്റയിൽ വച്ച് സ്വീകരണം നൽകിയത്.

വയനാട്ടുകാരനായ ഒരാൾ ആദ്യമായാണ് കേരളാ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് എത്തുന്നു എന്നത് വയനാട്ടുകാരെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനമാണ്.

എസ് സി പിസി കൽപ്പറ്റയിൽ വച്ച് സംഘടിപ്പിച്ച പ്രഥമ വയനാട് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ടെക്നിക്കൽ അഡ്വൈസർ ആയിരുന്നു ഷെഫീഖ് ഹസ്സൻ,

ദേശീയ ഗെയിംസിൽ സുവർണ്ണനേട്ടം കൈവരിച്ച കേരള യുവനിരയുടെ പരിശീലകനായിരുന്ന ഷെഫീഖിന് സന്തോഷ് ട്രോഫിയിലും സുവർണനേട്ടം ആവർത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ.

സ്പോർട്സ് ആൻഡ് കൾച്ചറൽ പ്രൊമോഷൻ കൗൺസിൽ പ്രസിഡന്റ് പോക്കു മുണ്ടോളി അധ്യക്ഷത വഹിച്ചു,

സെക്രട്ടറി പി കബീർ,

ട്രഷറർ യു കെ ഹാഷിം, ടി നിയാസ് തൈവളപ്പിൽ,

സി കെ നൗഷാദ്,

അയ്യൂബ് പാലക്കുന്നൻ,

റിയാസ് അഫാസ്,

എ കെ ഹർഷൽ,

വി.വി.സലീം,

അസീസ് അമ്പിലേരി, കെ.പി.ഷാജഹാൻ

ജസ്സൽ ജെഎഫ്സി,

റൗഫ് ഒലീവ്സ്,

ഷാഹുൽ അബി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *