കമ്പളക്കാട് : പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ‘കേരളം എന്ന മാനവികത’ ക്യാംപെയിൻ കോട്ടത്തറ മേഖലാതല ഉദ്ഘാടനം 2023 ഡിസംബർ 10 ഞായർ വൈകീട്ട് 3 മണിക്ക് കണിയാമ്പറ്റ എ.പി.മദ്രസാ ഹാളിൽ നടക്കുന്നതുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം ലത്തീഫ് മേമാടന്റെ അധ്യക്ഷതയിൽ പു.ക.സ. ജില്ലാ സെക്രട്ടറി ദേവകുമാർ ഉത്ഘാടനം ചെയ്തു.എം. മരക്കാർ,ഓമന ടീച്ചർ,എം ശിവൻപിള്ള മാഷ്, പ്രതീപൻ, ജയചന്ദ്രൻ, ഹംസ തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് മേമാടൻ ചെയർമാനും ഓമന ടീച്ചർ കൺവീനറുമായി 51 അംഗകമ്മിറ്റി രൂപീകരിച്ചു.*
സംഘാടക സമിതി രൂപീകരിച്ചു
