പുൽപ്പള്ളി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വാർഡ് 18 പട്ടാണികൂപ്പ് മുസ്ലിം ലീഗ് പഞ്ചായത്ത് തെരെഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.
പാടിച്ചിറ ലീഡ്സ് അക്കാദമി നടത്തുന്ന ലിബിൻ മാസ്റ്റർ ആണ് സ്ഥാനാർഥി. 2025 തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ടാമത്തെയും വയനാട് ജില്ലയിൽ ആദ്യമായും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച വാർഡാണ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ വാർഡ് 18 പട്ടാണികൂപ്പ്. ഇന്നലെ നടന്ന കൺവെൻഷനിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബിജു പാറക്കൽ അധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് എം എ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തി. വാർഡ് പ്രസിഡന്റ് ജോമേഷ് മണ്ടാനത്ത്, വാർഡ് മെമ്പർ ജിസ്‌റ മുനീർ, ജോസ് കുന്നത്, ബെന്നി വെങ്ങചേരി, മുനീർ ആച്ചികുളത്ത്, അഷ്‌റഫ് സിപി എന്നിവർ പ്രസംഗിച്ചു.
