പേരിയ ടാലൻറ് റീഡിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു

പേരിയ :ടാലൻറ് റീഡിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം, തവിഞ്ഞാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. എൽസി ജോയ് നിർവഹിച്ചു. പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ആനി ബസന്റ് അധ്യക്ഷം വഹിച്ചു.ചടങ്ങിൽ വച്ചു അബാക്കസ് ദേശീയ ചാമ്പ്യൻമാരായ പ്രതിഭ കളെയും,ടീച്ചർ ആരിഫയെയും കവയത്രി, ശ്രീമതി. സൈനു വയനാടിനെയും ആദരിച്ചു.ക്ലബ്ബിനുള്ള ആദ്യ പുസ്തകം സൈനു വയനാടിൽ നിന്നും ക്ലബ്ബിന്റെ പ്രസിഡന്റ്‌, ശ്രീ.K സിദ്ദിഖ്, ഏറ്റുവാങ്ങി. ശ്രീ. M M അലോഷ്യസ്, റെഫീഖ് കൈപ്പാണി, അഭിലാഷ്, സതീഷ്കുമാർ, നിസാം, ബിനോയ്‌, ദേവനന്ദ,രതീഷ് M, നിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബെന്നി ആന്റണി സ്വാഗതവും, സെക്രട്ടറി സാബിത്ത് M, നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *