പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട ഭരണസമിതി അംഗങ്ങളുടെ സ്വത്ത് കണ്ടു കെട്ടണമെന്നും പൊതു ലേലത്തിൽ വച്ച് ആ തുക ഉപയോഗിച്ചുകൊണ്ട് വഞ്ചിക്കപ്പെട്ട കർഷകർക്ക് ഉടൻ വിതരണം ചെയ്യണമെന്നും എൻ സി പി എസ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു….ഉന്നത കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട വഞ്ചന കേസ് അതീവ ഗൗരവമുള്ളതാണ്, കോടിക്കണക്കിന് രൂപയാണ് വ്യാജ പേരിൽ ലോണുകൾ തരപ്പെടുത്തി ഈ മാഫിയ തട്ടിയെടുത്തിട്ടുള്ളത്.. കടക്കണിയിൽ ആയി കിടപ്പാടം നഷ്ടപ്പെട്ട പെരുവഴിയിലായ കുടുംബത്തിന് ഐക്യദാർഢ്യ പ്രഖ്യാപിച്ചു കൊണ്ട് പുൽപ്പള്ളിയിൽ ജനകീയ ജാഥ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.. ജില്ലാ സെക്രട്ടറി ഷൈജു വി കൃഷ്ണൻ അധ്യക്ഷനായിരുന്നു.. സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ യോഗം ഉദ്ഘാടനം ചെയ്തു.. എൻ വൈ സി ജില്ലാ സെക്രട്ടറി സുജിത്ത് പി എ, പി ജി അനിരുദ്ധൻ, ഹരിജിത് കണ്ടമല, ശ്രീജിത്ത് , രാധാകൃഷ്ണൻ പുൽപ്പള്ളി, നിതിൻ, അതുൽ, തുടങ്ങിയവർ സംസാരിച്ചു…അരുൺ കെ ജി സ്വാഗതവും, സന്തോഷ് പാക്കം നന്ദിയും പറഞ്ഞു.. അരുൺ അരുൺ കെ ജി പ്രസിഡണ്ടായും, സന്തോഷ് പാക്കം സെക്രട്ടറിയായും ഏഴംഗ കമ്മിറ്റിയും നിലവിൽ വന്നു…
