വനിതാരത്ന പുരസ്കാരം വയനാട് അപ്പാട് സ്വദേശി സജിത കെആറിന്. 

വനിതാരത്ന പുരസ്കാരം വയനാട് അപ്പാട് സ്വദേശി സജിത കെആർന്.           തിരുവനന്തപുരം ആസ്ഥാനമായി കഴിഞ്ഞ 14 വർഷമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം സർഗാരവത്തിന്റെ സാമൂഹ്യ പ്രവർത്തനത്തിനുള്ള ഇക്കൊല്ലത്തെ വനിതാരത്ന പുരസ്കാരം വയനാട് അപ്പാട് സ്വദേശി സജിത കെ ആർ ന് ലഭിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഋഷിരാജ് സിംഗ് ഐപിഎസ്, രാമവർമ്മ തമ്പുരാൻ കിളിമാനൂർ കൊട്ടാരം, ഡോക്ടർ എം ആർ തമ്പാൻ, സിനിമ താരം സുജാത കെഎസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലുടനീളം ക്യാൻസർ ബാധിച്ചു മുടി നഷ്ടപെട്ടവർക്ക് സൗജന്യമായി വിഗ്ഗ്കളും ആർട്ടിഫിഷൽ ബ്രെസ്റ്റും നല്കി വരുന്നു. സൗജന്യ വിഗ്ഗ് നൽകാനായി ഹെയർഡൊണേഷൻ ക്യാമ്പുകളും നടത്തുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് വനിതാരത്ന പുരസ്‌കാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *