വയനാട്ടിലെ ആദ്യത്തെ പുകയില വിമുക്തി കേന്ദ്രം അമ്പലവയലില്‍ തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പുകയിലയുടെ വിവിധ രൂപത്തിലുള്ള ഉപയോഗ ശീലങ്ങള്‍ തടയുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഈ വിഷയത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള നോഡല്‍ കേന്ദ്രമായും ഈ സ്ഥാപനം പ്രവര്‍ത്തിക്കും. നീതി അയോഗിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ചിലവില്‍ 1930 സ്‌ക്വയര്‍ ഫീറ്റിലായി ജില്ലാ നിര്‍മിതി കേന്ദ്രമാണ് സ്ഥാപനം നിര്‍മ്മിച്ചത്. കെട്ടിടത്തില്‍ 2 ലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍ വര്‍ക്കുകളും നടത്തിയിട്ടുണ്ട്.
