മുട്ടിൽ: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്‌ഐആർ) കേരളത്തിലും നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെയും കേരളത്തോടുള്ള തുടർച്ചയായ കേന്ദ്ര അവഗണനക്കെതിരെയും എൽഡിഎഫ് മുട്ടിലിൽ പ്രതിഷേധ സംഗമം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം മധു ഉദ്ഘാടനംചെയ്തു. പി എ ബാബു അധ്യക്ഷനായി. കെ സുഗതൻ, കെ കെ ഹംസ, സി എസ് സ്റ്റാൻലി, വി പി വർക്കി, ജോസഫ് മാണിശ്ശേരി, എ പി അഹമ്മദ്, സജി ചെറിയാൻ എന്നിവർ സംസാരിച്ചു. പി എം സന്തോഷ് കുമാർ സ്വാഗതവും വി വേണുഗോപാൽ നന്ദിയും പറഞ്ഞു.
എസ്‌ഐആറിനെതിരെ എൽഡിഎഫ് പ്രതിഷേധം
