തിരുനെല്ലി പഞ്ചായത്ത് വികസന മുന്നേറ്റ ജാഥ; ഹൃദയം കവര്‍ന്ന കാല്‍നട ജാഥയ്ക്ക് സമാപനം

തിരുനെല്ലി : തിരുനെല്ലിയുടെ നാട്ടിടവഴികളും ചെറു നഗരങ്ങളിലും തിരുനെല്ലി പഞ്ചായത്ത് ഭരണസമിതിയും എല്‍ഡിഎഫ് സര്‍ക്കാരും നടപ്പിലാക്കിയ വികസനങ്ങള്‍ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ വികസന മുന്നേറ്റ ജാഥയ്ക്ക് സമാപനം. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം നിറയെ ആളുക്കുട്ടങ്ങളും മുദ്രാവാക്യങ്ങളുടെ മുഴക്കവുമെല്ലാം ജാഥയുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു.

ശനി രാവിലെ പ്ലാമൂലയില്‍ നിന്നും ആരംഭിച്ച ജാഥ മുള്ളന്‍ക്കൊല്ലി, ചെമ്പകമൂല, പാലപ്പീടിക എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കാട്ടിക്കുളം ടൗണില്‍ സമാപിച്ചു. സമാപന യോഗം മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. സി കെ പുരുഷോത്തമന്‍ അധ്യക്ഷനായി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി വി സഹദേവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍, കെ ടി ഗോപിനാഥന്‍, ടി കെ സുരേഷ്, സി കെ ശങ്കരന്‍, ജാഥാക്യാപ്റ്റന്‍ കെ ആര്‍ ജിതിന്‍, വൈസ് ക്യാപ്റ്റന്‍ വി എ ഗിരിജ, മാനേജര്‍ ബിജു കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *