അന്ത്യോക്യ പാത്രിയർക്കീസ് ബാവ ഫെബ്രുവരിയിൽ മലബാറിൽ

 

മീനങ്ങാടി: ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനും മലങ്കര യാക്കോബായ സുറിയാനി സഭയുടെ ദൃശ്യ തലവനുമായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവ 2024 ഫെബ്രുവരി ആദ്യവാരം മലബാർ സന്ദർശിക്കുന്നു. വിപുലമായ ആഘോഷ പരിപാടികളോടുകൂടി സഭാ തലവനെ സ്വീകരിക്കുവാൻ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പ്രാരംഭമായി ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മോർ സ്തേഫാനോസ് ചെയർമാനും ഭദ്രാസന സെക്രട്ടറി ഫാ.ഡോ. മത്തായി അതിരംപുഴ വൈസ് ചെയർമാനും ജ ഫാ. ബേബി ഏലിയാസ് ജനറൽ കൺവീനറും ബേബി വാളൻകോട്ട്, ഫാ. ജെയിംസ് വൻമേലിൽ, പ്രൊഫസർ കെ. പി. തോമസ് എന്നിവർ കൺവീനർമാരും ബിനോയ് അറാക്കുടി ജോ. കൺവീനറുമായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. മീനങ്ങാടി കത്തീഡ്രൽ ദേവാലയത്തിൽ നടന്ന യോഗം 15 സബ് കമ്മിറ്റികൾക്കും രൂപം നൽകി. 40 വർഷങ്ങൾക്ക് ശേഷം സഭയുടെ പരമാധ്യക്ഷൻ മലബാർ സന്ദർശിക്കുമ്പോൾ ഏറെ വിപുലമായ പരിപാടികളോടുകൂടി സഭാ തലവന് ഊഷ്മളമായ സ്വീകരണം ഒരുക്കുവാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *