റോഡ് ഉദ്ഘാടനവും സാംസ്കാരിക നിലയത്തിന്റെ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു

മാനന്തവാടി നഗരസഭ വിൻസെന്റ് ഗിരി ഡിവിഷൻ വിൻസന്റ് ഗിരി പാട്ടവയൽ സാംസ്കാരിക നിലയം റോഡിന്റെ ഉദ്ഘാടനവും വൈദ്യുതീകരിച്ച സാംസ്കാരിക നിലയത്തിന്റെ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു ഡിവിഷനിൽ പൊതുവായി യോഗങ്ങൾ ചേരുന്നതിന് ഗ്രാമസഭകൾ നടത്തുന്നതിനും ഒരു സ്ഥലമില്ല എന്നുള്ളതിന്റെ പരിഹാരമായി ഈ ഭരണസമിതിയുടെ കാലത്ത് നിർമ്മിച്ച സാംസ്കാരിക നിലയത്തിലേക്കുള്ള റോഡ് പൊതുജനങ്ങൾക്കായി ഡിവിഷൻ കൗൺസിലർ പി എം ബെന്നിയുടെ അധ്യക്ഷതയിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു അതോടൊപ്പം വൈദ്യുതീകരിച്ച സാംസ്കാരിക നിലയത്തിന്റെ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു യോഗത്തിൽ ഡിവിഷൻ വികസന സമിതി അംഗങ്ങൾ ജയരാമൻ വടുവക്കളം വിശ്വപ്രകാശ് മുൻ കൗൺസിലർ സ്വപ്ന ബിജു കുടുംബശ്രീ ഭാരവാഹികളായ വനജ സുരേഷ് സെറീന സലീം മുൻ പഞ്ചായത്ത് മെമ്പർ മൈമൂന ഖാദർ എ കെ പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *