ചീക്കല്ലൂർ : മലയാള ഐക്യവേദി – വിദ്യാർത്ഥി മലയാളവേദി സംസ്ഥാന സമ്മേളന ലോഗോയുടെ ജില്ലാതല പ്രകാശനം നടന്നു. എഴുത്തുകാരനായ വാസുദേവൻ ചീക്കല്ലൂരിന്, മലയാള ഐക്യവേദി സംസ്ഥാന നവമാധ്യമസമിതി കൺവീനർ കെ. എ. അഭിജിത്തും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാറും ചേർന്ന് ലോഗോ നൽകി പ്രകാശനം നിർവഹിച്ചു. വയനാട് വെള്ളമുണ്ട സ്വദേശിയായ പി.ഡി. അനീഷാണ് ലോഗോ രൂപകല്പന ചെയ്തത്.
മലയാള ഐക്യവേദി സംസ്ഥാന പ്രവർത്തക സമിതിയംഗം ശിവൻ പള്ളിപ്പാട്, ദർശന ലൈബ്രറി സെക്രട്ടറി പി. ബിജു, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യൂണിറ്റ് സെക്രട്ടറി പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.
നവംബർ 15, 16 തീയതിയികളിൽ തിരുവനന്തപുരം മേനംകുളത്തുള്ള ഇന്റർനാഷനൽ സ്കൂൾ ഓഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സിൽ വച്ചാണ് സംസ്ഥാന സമ്മേളനം.
