പാരമ്പര്യത്തിന്റെ സ്മരണകളുണർത്തി വയനാട്ടിലെ കളനാടി സമുദായം തുലാപത്ത് ആഘോഷിച്ചു.

പുൽപ്പള്ളി: പാരമ്പര്യത്തിന്റെ സ്മരണകളുണർത്തിയാണ് വയനാട് ജില്ലയിലെ കളനാടി സമുദായം തുലാപത്താഘോഷിച്ചത്. രണ്ടു കുടുംബക്ഷേത്രങ്ങളിലായി സമുദായ അംഗങ്ങൾ ഒത്തുകൂടി. പുൽപള്ളി യിലെ ചാമം കൊല്ലി ഭഗവതി ക്ഷേത്രത്തിൽ ഗണപതി ഹോമത്തോട് കൂടി ചടങ്ങുകൾ ആരംഭിച്ചു.എല്ല കുടുംബാംഗങ്ങളും തങ്ങളുടെ ആചാരത്തിനും അനുഷ്ഠാനത്തിനു വേണ്ടി ഒത്തുകൂടി തെലമ്പറ്റ കുടുംബ ക്ഷേത്രത്തിൽ. മാറിയ കാലത്തും താങ്ങളുടെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മറക്കാൻ കളനാടി സമുദായക്കാർക്ക് കഴിയില്ല. ഇന്ന് നെൽകതിർ പൂജയാണ് തുലാപ്പത്തിനുള്ള പ്രധാന ചടങ്ങ്. ഇങ്ങനെ പൂജിച്ച നെൽ കതിർ എല്ല കളനാടി സമുദായ അംഗങ്ങളുടെ വീട്ടിൽ “കതിർകേറ്റ് ചടങ്ങ് ” സാക്ഷ്യം വഹിച്ചു. വളരെ പ്രധാനപ്പെട്ട ചടങ്ങാണ് കതിർ കേറ്റൽ ചടങ്ങ്. തുടർന്ന് സമുദായ അംഗങ്ങളുടെ വീടുകളിൽ പുത്തേരി മുത്തിക്ക് മഞ്ഞ ചോറും, കുറിയൻ ക്ക കറിയും പ്രധാന വഴിപാടായി നിവേദിക്കും. രണ്ടു കുടുംബ ക്ഷേത്രങ്ങളിൽ നടന്ന ചടങ്ങുകൾക്ക് സമുദായത്തിന്റെ ജനറൽ സെക്രട്ടറി ബി ജേഷ് അടയ്ക്കാച്ചിറ, ഷൈജു, രക്ഷാധികാരികൾ, കമ്മിറ്റിക്കാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *