വയലാർ അനുസ്മരണം നടത്തി

മീനങ്ങാടി : മീനങ്ങാടി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന സകലകല സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും ജില്ലാതല വയലാർ ഗാനാലാപന മത്സരവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ അധ്യക്ഷത വഹിച്ചു.

 

ആകാശവാണി അവതാരകനും, ഗായകനുമായ ആർ. കനകാംബരൻ ഉദ്ഘാടനം ചെയ്തു. ഡോ. ബാവ കെ പാലുകുന്ന്, ബേബി വർഗീസ്, സാബു സേവ്യർ, സുമി മീനങ്ങാടി, ജോയ് ഐക്കരക്കുടി, റീമ പപ്പൻ എന്നിവർ പ്രസംഗിച്ചു. ഗാനാലാപന മത്സരത്തിൽ വിനോദ് ബത്തേരി, ഉഷാ മണി കൊളഗപ്പാറ, ഹരില മുട്ടിൽ, അളക ഷിബു വാകേരി എന്നിവർ ജേതാക്കളായി

Leave a Reply

Your email address will not be published. Required fields are marked *