പ്രതിഭ പരിപോഷണ സഹവാസ ക്യാമ്പ് ആരംഭിച്ചു.

അമ്പലവയൽ : അമ്പലവയൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രതിഭ പരിപോഷണ സഹവാസ ക്യാമ്പ് ആരംഭിച്ചു. പഞ്ചായത്തിലെ 11 എൽ പി സ്ക്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത് സംഘടിപ്പിച്ചത്. ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീറിൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് നിർവ്വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. അമ്പലവയൽ എൽപി സ്ക്കൂൾ പ്രധാനാധ്യാപകൻ ബിജു മാത്യു സ്വാഗതവും പി ഇ സി കൺവീനർ എൽസി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *