സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്
വയനാട് ജേതാക്കൾ
തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജേതാക്കളായി. 18 പോയിൻ്റുമായി വയനാട് ഓവറോൾ ചാമ്പ്യൻമാരായി. അണ്ടർ 14 (പെൺ) ഡിയോന മേരി ജോബിഷ് , അണ്ടർ 16 (പെൺ) മൈസ ബക്കർ, അണ്ടർ 16 (ആൺ ) അമൻ മി ഷ്ഹൽ ഒന്നാം സ്ഥാനവും അണ്ടർ 16 (പെൺ) വിഭാഗത്തിൽ അബീ ഷാ സിബി രണ്ടാം സ്ഥാനവും നേടി. സുബൈർ ഇള കുളം ടീം മാനേജരും, സാജിദ് എൻ.സി ടീം കോച്ചുമായിരുന്നു. വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.
