പനമരം. വയനാട് ജില്ല ടെന്നിക്കോയിറ്റ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പനമരത്ത് തുടക്കമായി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ശ്രീ സലീം കടവൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എൻ സി സാജിദ് , ലൂയിസ് പിഎന്നിവർ പങ്കെടുത്തു. ജില്ലയിൽ നിന്നും 16 ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. അടുത്ത ആഴ്ച കുന്നമംഗലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നാണ് സെലക്ഷൻ ചെയ്യുന്നത്.
