തരുവണ : തരുവണയിലെ പണ്ഡിത കൂട്ടായ്മ ലജ്നത്തുൽ ഉലമയുടെ ആറാം വാർഷികത്തിൻ്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. തരുവണ ഉസ്താദ് ജീവിതം ദർശനം എന്ന പ്രമേയത്തിൽ പ്രഗത്ഭ പണ്ഡിതനും വാഗ്മിയും സുന്നീ പ്രസ്ഥാന നേതൃത്വവുമായിരുന്ന തരുവണ അബ്ദുള്ള ഉസ്താദിൻ്റെ ത്യാഗോജ്ജ്വലമായ ഓർമ്മകൾ ചർച്ച ചെയ്തു.
തരുവണയിൽ നടന്ന സംഗമത്തിൽ
സുബൈർ അഹ്സനി അദ്ധ്യക്ഷത വഹിച്ചു.
ശൈഖുന പി ഹസൻ ഉസ്താദ്,
കെ. അബ്ദുള്ള മുസ്‌ലിയാർ,വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണി,
ഒ. എം തരുവണ,
ഡോ : നുഐമാൻ,
ഇബ്രാഹീം അഹ്സനി കുട്ടപ്പറമ്പൻ,
അലി സഖാഫി, നൗഷാദ് മുസ്ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.
