എസ്.ഐ.ആര്‍: പൗരന്മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക: റഷീദ് ഉമരി

മാനന്തവാടി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍)ത്തില്‍, മുഴുവന്‍ പൗരന്മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പ്രവര്‍ത്തകരുടെ കടമയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ എന്‍.കെ റഷീദ് ഉമരി. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) മാനന്തവാടി മുനിസിപ്പില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.ഡി.പി.ഐ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. പാര്‍ട്ടിയുടെ വേഗത്തിലുള്ള വളര്‍ച്ചയില്‍ അരിശംപൂണ്ടാണ്, ഭരണഘടനാ സ്ഥാപനങ്ങള്‍ പാര്‍ട്ടിക്കെതിരേ വ്യാജ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാനന്തവാടി വ്യാപാരഭവനില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍, ജില്ലാ ജനറല്‍ സെക്രട്ടറി മെഹറൂഫ് അഞ്ചുകുന്ന് ഒന്നാംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി. മുനിസിപ്പാലിറ്റി 37-ാം ഡിവിഷന്‍ ചിറക്കരയില്‍ നൗഫല്‍ പഞ്ചാരക്കൊല്ലിയെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

ജില്ലാ സെക്രട്ടറിമാരായ എസ് മുനീര്‍, സല്‍മ അഷ്‌റഫ്, ബബിത ശ്രീനു, മാനന്തവാടി മണ്ഡലം ആക്ടിങ് സെക്രട്ടറി നുഅ്മാന്‍, മാനന്തവാടി മുനിസിപ്പില്‍ പ്രസിഡന്റ് കെ സുബൈര്‍, സെക്രട്ടറി നൗഷാദ് ചെറ്റപ്പാലം തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *