മാനന്തവാടി: കണ്ണൂരില്‍ വെച്ച് നടന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മാനന്തവാടി ഗവണ്മെന്റ് കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 54 കി.ഗ്രാം വിഭാഗത്തില്‍ മുഹമ്മദ് നിയാസ്, 67 കി.ഗ്രാം വിഭാഗത്തില്‍ അഭിനവ് കൃഷ്ണ എന്നിവര്‍ ഗോള്‍ഡ് മെഡലും, 48 കി.ഗ്രാം വിഭാഗത്തില്‍ പ്രവീണ്‍കുമാര്‍, 71 കി ഗ്രാം വിഭാഗത്തില്‍ ആകാശ് പ്രകാശ് എന്നിവര്‍ സില്‍വര്‍ മെഡലും, 51 കി.ഗ്രാം വിഭാഗത്തില്‍ ഋഷികേഷ് കെ എസ്,75 കി.ഗ്രാം വിഭാഗത്തില്‍ റിത്വിക് കൃഷ്ണ,9 2 കി.ഗ്രാം വിഭാഗത്തില്‍ അഭിലാഷ് എ.വി എന്നിവര്‍ ബ്രോണ്‍സ് മെഡലും കരസ്ഥമാക്കി. മാനന്തവാടി എബിസി ബോക്സിങ് അക്കാദമിയിലെ ദീപേഷ്, ഹരി, സിജു, ഡെയ്സന്‍ എന്നിവരുടെ കീഴിലാണ് താരങ്ങള്‍ പരിശീലനം നേടിയത്.
യൂണിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്: മാനന്തവാടി ഗവണ്മെന്റ് കോളേജിന് മൂന്നാം സ്ഥാനം
