എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. വിവിധ മൽസരങ്ങളിൽ വിജയികളായ 21 വിദ്യാർത്ഥികൾ ഉപഹാരങ്ങൾ സ്വീകരിച്ചു.

പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ജെയിൻ ആൻ്റണി, എം കെ അബ്ദുൾ സലാം, പി എസ് അനീഷ , വി വേണുഗോപാൽ, കെ എം ജോഷി, എം റുബീന ,ആർ കീർത്തി, വിജി ജിജിത്ത്, പി എം മഹേശ്വരി, അമൃത മോഹൻ, ജിസ്ന ജോഷി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *