മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അസാപ് കേരളയും ലിങ്ക് അക്കാദമി കാസർഗോഡും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സിന് മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തുടക്കം കുറിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ പി കല്യാണി അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു.
കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മാനന്തവാടി സെന്റർ ഹെഡ് ഷഹന കെ.എസ് പ്രൊജക്ട് വിശദീകരണം നടത്തി.കാസർഗോഡ് ലിങ്ക് അക്കാദമിയെ പ്രതിനിധീകരിച്ച് എച്ച്. ആർ മാനേജർ ബി ഷിബു ,കെ സജേഷ് എന്നിവർ ഉപഹാര സമർപ്പണവും ആശംസകളും അറിയിച്ചു.അശ്വതി സുരേഷ് , ശ്രേയ എൻ സി, ( ഗ്രാജുവേറ്റ് ഇന്റേർൺസ്) ഉബൈദ് (ഫിറ്റ്നസ് ട്രെയിനർ) എന്നിവരും ചടങ്ങിൽ സംസാരിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുമായി ചേർന്ന് ആദ്യമായി വയനാട് ജില്ലയിൽ നൈപുണ്യ പരിശീലന സംയുക്ത പദ്ധതിക്ക് തുടക്കം കുറിച്ചത്ത്.നടപ്പ് സാമ്പത്തിക വർഷം മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളും നൈപുണ്യ പരിശീലന പദ്ധതി നടപ്പിലാക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.
പ്രധാൻ മന്ത്രി കൗശൽ വികാസ് യോജനയ്ക്ക് കീഴിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മാനന്തവാടിയിൽ വിവിധ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
