ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ കൂട്ടം കുടുംബക്കൂട്ടായ്മ ചാരിറ്റിബിള്‍ സൊസൈറ്റി പുതിയ പദ്ധതികൾ ആരംഭിക്കുമെന്ന് സന്നദ്ധ പ്രവർത്തകയും നിർമ്മാണ കരാറുകാരിയുമായ കെ.ബി. രാജേശ്വരി .
കൂട്ടം ഉന്നതി, കൂട്ടം ഗ്രാമം എന്നിവ സൊസൈറ്റി
പുതിയതായി ആരംഭിക്കുന്ന പദ്ധതികളാണന്ന് ഇവർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായ ചൂരല്‍മലയിലെ ലക്ഷ്മി-കണ്ഠമുത്തു വയോധിക ദമ്പതികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയിരു ന്നു.
ഏച്ചോം പാറക്കലില്‍ ഏഴ് സെന്റില്‍ എട്ട് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചു കൈമാറിയതെന്ന് സൊസൈറ്റി പ്രതിനിധി കെ.ബി. രാജേശ്വരി അമ്പിലേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞദിവസം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗൃഹപ്രവേശം നടത്തി.
കഴിഞ്ഞ രണ്ടിന് കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു താക്കോല്‍ദാനം.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ് 150 അംഗങ്ങളുള്ള സൊസൈറ്റി. 2016ലാണ് രജിസ്റ്റര്‍ ചെയ്തത്. ജീവകാരുണ്യരംഗത്ത് സജീവമായ സൊസൈറ്റി കിഡ്നി-കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാസഹായം, നിര്‍ധന കുടുംബങ്ങളിലെ യുവതികളുടെ വിവാഹത്തിനു സഹായം എന്നിവ നല്‍കുന്നുണ്ട്. അംഗങ്ങളില്‍നിന്നും അഭ്യുയകാംക്ഷികളില്നിന്നും സമാഹരിക്കുന്ന തുകയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നത്. കൂട്ടം കുടുംബക്കൂട്ടായ്മ ഫേസ്ബുക്ക് ഗ്രൂപ്പില്‍ 30,000ല്‍പരം അംഗങ്ങളുണ്ടന്ന് രാജേശ്വരി അമ്പിലേരി പറഞ്ഞു.
