‘ജാതി ചോദിക്കുന്ന കാലം’ – പ്രകാശനം നാളെ

കല്‍പ്പറ്റ: ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം 23ന് ഉച്ചകഴിഞ്ഞ് 2.30ന് എസ്‌.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ സാഹിത്യകാരന്‍ യു.കെ.കുമാരന്‍ നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ ആദ്യപ്രതി സ്വീകരിക്കും. കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസി.പ്രൊഫ.റഫീഖ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും. ജില്ല ലൈബ്രറി കൗൺസിൽ, കെ.എസ്.എസ്.പി.യു.സാംസ്കാരികവേദി, പത്മപ്രഭ പൊതു ഗ്രന്ഥാലയം കൈനാട്ടി, ദർശന ലൈബ്രറി ചീക്കല്ലൂർ, ഗ്രാമിക ലൈബ്രറി കുട്ടമംഗലം, സൂര്യ പൊതുജന ഗ്രന്ഥാലയം ചുണ്ടേൽ, നീർമാതളം ബുക്ക്സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. നീര്‍മാതളം ബുക്‌സാണ് ‘ജാതി ചോദിക്കുന്ന കാലം’ എന്ന പുസ്തകത്തിൻ്റെ പ്രസാധകർ.

Leave a Reply

Your email address will not be published. Required fields are marked *