കോൺഗ്രസ് വിട്ട് വീഴ്ച ചെയ്യുന്നത് രാജ്യത്തെ വീണ്ടെടുക്കാൻ: എൻ.ഡി.അപ്പച്ചൻ

വെള്ളമുണ്ട: ഇന്ത്യ എന്ന നമ്മുടെ രാജ്യം ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പിക്കുന്നതിലും ഇന്ന് കാണുന്ന വികസനങ്ങളും പുരോഗതിയും നേടിയെടുക്കുന്നതിലും മുഖ്യമായ പങ്ക് വഹിച്ച കോൺഗ്രസ് പാർട്ടി ഇപ്പോൾ മുമ്പ് എതിർത്തവരോടും വിട്ട് വീഴ്ച ചെയ്ത് ഒരു മുന്നണിയുടെ ഭാഗമായത് ദൗർബല്യമല്ലെന്നും രാജ്യത്തെ രക്ഷിക്കാനുള്ള കടമയാണ് നിർവഹിക്കുന്നതെന്നും ഡി.സി.സി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ വ്യക്തമാക്കി.

വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ശിൽപശാല ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ഷാജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷമി, അഡ്വ. എൻ.കെ. വർഗ്ഗീസ്, അഡ്വ. എം. വേണുഗോപാൽ, ചിന്നമ്മ ജോസ്, ടി.കെ. മമ്മൂട്ടി, ഉനൈസ് .ഒ.ടി, എം.ജെ. ചാക്കോ, സന്തോഷ് കോറോത്ത്, ജോസ് മാഞ്ചേരി, എം. ലതിക, ഷൈജി ഷിബു, എ. അമ്മത്, ടി.സി. തങ്കച്ചൻ, ചന്തു പുല്ലോറ, സി.പി. രാമചന്ദ്രൻ, ഖാലിദ് കീഴട്ട, ലേഖ പുരുഷോത്തമൻ, ശ്രീജിത്ത് .കെ, ജിൽസമ്മ. എം.ജെ, എന്നിവർ പ്രസംഗിച്ചു. പി.ടി. ജോയി സ്വാഗതവും എൻ.കെ. പുഷ്പലത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *