പുല്‍പ്പള്ളി: താഴെ ചെറ്റപ്പാലത്തു തുടര്‍ച്ചയായി ഉണ്ടാകുന്ന അപകട മരണങ്ങള്‍ക്ക് കാരണമായി റോഡിന്റെ കാഴ്ച മറച്ച മതില്‍ സിപിഐ (എം)പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി.പയ്മ്പള്ളി കാപ്പിസെറ്റ് റോഡ് പണി പൂര്‍ത്തീകരിച്ചതിന് ശേഷം 30ഓളം അപകടങ്ങള്‍ ആണ് ഉണ്ടായത്. ഇതില്‍ 2 മരണവും സംഭവിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ ഓട്ടോ റിക്ഷ െ്രെഡവര്‍ ആയ റോയി തളിയാറമ്പില്‍ മരണപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് സിപിഎം മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതില്‍ പൊളിച്ച് നീക്കുകയും, ഉദയക്കവല ഭാഗത്തേക്ക് തിരിയുന്ന ഭാഗത്തു ഒരു ഹംപ് നിര്‍മ്മിക്കാനും തീരുമാനിച്ചു. ജില്ലാ കമ്മിറ്റി അംഗം എം എസ് സുരേഷ് ബാബു, ലോക്കൽ സെക്രട്ടറി സിപി വിൻസെന്റ്, അജിത് കെ ഗോപാൽ, എന്നിവർ നേതൃത്വം നൽകി…
അപകട മരണങ്ങള്‍ക്ക് കാരണമായി റോഡിന്റെ കാഴ്ച മറച്ച മതില്‍ സിപിഐ (എം) പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി
