വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം: കോഫി ഗ്രോവേർസ് അസോസിയേഷൻ

കൽപ്പറ്റ: വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് താത്കാലിക പരിഹാരമല്ലാതെ ശാശ്വതമായ പരിഹാരമാണ് വയനാട്ടിലെ കൃഷിക്കാർക്ക് വേണ്ടതെന്ന് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ വയനാട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനംകൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്ന വയനാട്ടിലെ കർഷകർ ഇപ്പോൾ വന്യമൃഗങ്ങളെ കൊണ്ടും ഏറെ വലയുകയാണ്. എത്രയും പെട്ടെന്ന് കർഷകന്റെ വിളകൾകൾക്ക് സുരക്ഷ നൽകുന്നതോടൊപ്പം ജീവൻ സംരക്ഷിക്കാനുള്ള തരത്തിൽ ശാശ്വത പരിഹാരം കാണണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു മരണപ്പെട്ട കർഷകന്റെ നിര്യാണത്തിൽ കമ്മിറ്റി അനുശോചനം രേപ്പെടുത്തി.
പ്രസിഡണ്ട് അനൂപ് പാലുകുന്ന് അദ്ധ്യക്ഷം വഹിച്ചു അലി ബ്രാൻ ബൊപയ്യ കൊട്ടനാട് ജൈനൻ മോഹൻ രവി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *