കൽപ്പറ്റ : ഇന്ത്യൻ ധവള വിപ്ലവത്തിൻ്റെ പിതാവ് ഡോ. വർഗീസ് കുര്യൻ്റെ ജന്മദിനമായ നവംബർ 26 ന് ദേശീയ ക്ഷീര ദിനത്തിൻ്റെ ഭാഗമായി കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി VHSE വിഭാഗം ഡയറി ഫാം വിദ്യാർത്ഥികൾ കൽപ്പറ്റ, വയനാട് ഡയറി സന്ദർശിച്ചു. സന്ദർശന പരിപാടി ഡയറി സീനിയർ മാനേജർ ബോബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ക്ഷീര മേഖലയെ സംബന്ധിച്ച് ക്വാളിറ്റി കൺട്രോൾ മാനേജർ ജസ്റ്റിൻ സി. എം. ക്ലാസ് എടുത്തു. പാൽ സംസ്കരണ പാക്കിംഗ് വിഭാഗം, ഉത്പന്നങ്ങളായ പനീർ, ബട്ടർ, ഗീ, പേഡ, പാലഡ എന്നിവയുടെ നിർമ്മാണ, പാക്കിംഗ് വിഭാഗങ്ങളും ലാബിൻ്റെ പ്രവർത്തനങ്ങളും കുട്ടികൾക്ക് നേരിട്ട് മനസിലാക്കാൻ സാധിച്ചു. ശ്രീജിത്ത് വാകേരി, ഡോ.ലിൻസി എന്നിവർ നേതൃത്വം നൽകി.
