അമ്പലവയൽ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

അമ്പലവയൽ: ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. ജെസ്സി ജോർജ്, ഷീജബാബു, ടി ബി സെനു, എ ആർ മോഹനൻ, എ എസ് വിജയ എന്നിവർ സംസാരിച്ചു. തുടർന്ന് വർക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ചയും ക്രോഡീകരണവും നടന്നു. ആസൂത്രണ പദ്ധതി ഉപാദ്ധ്യക്ഷൻ എൻ കെ രാജൻ നന്ദി പറഞ്ഞു.

#ambalavayal #happyambalavayal #Wayanad

Leave a Reply

Your email address will not be published. Required fields are marked *