ഓപ്പൺ ചെസ് ടൂർണമെൻ്റ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു

സുൽത്താൻ ബത്തേരി : വയനാട് ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ എക്സൈസ് വിമുക്തി മിഷന്റെയും ബത്തേരി ഡോൺ ബോസ്കോ കോളേജിന്റെയും സഹകരണത്തോടെ നടത്തുന്ന വലിയകത്ത് അബ്ദുറഹ്മാൻ ആൻഡ് കൊട്ടാരത്തിൽ മാധവൻ നായർ മെമ്മോറിയൽ ഓപ്പൺ ചെസ് ടൂർണമെൻറ് ബത്തേരി ഡോൺ ബോസ്കോ കോളേജിൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു. സി.കെ. സദാശിവൻ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ ചെസ് അക്കാദമി പ്രസിഡൻ്റ് പി.എസ്. വിനീഷ് അദ്ധ്യക്ഷത വഹിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം, വി.എ.സലീം, ചന്ദ്ര ബാബു, സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ.സുനിൽ,വിമുക്തി മിഷൻ താലൂക്ക് കോഡിനേറ്റർ നിക്കോളസ് ജോസ്,മുതലയായവർ ആശംസകൾ അർപ്പിച്ചു. ഇന്ത്യൻ ചെസ് അക്കാദമി സെക്രട്ടറി വി.ആർ. സന്തോഷ് നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *