അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു

അമ്പലവയൽ : അമ്പലവയൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് അങ്കണവാടി കലോൽസവം. ബട്ടർഫ്ളൈസ് – 2023-24 എന്ന പേരിൽ അമ്പലവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. എ എസ് വിജയ, എൻ സി കൃഷ്ണകുമാർ, വി വി രാജൻ, പി ടി കുര്യാച്ചൻ, ഷൈനി ഉതുപ്പ്, രാജി വിജയൻ, ബീന മാത്യു, ഷിഫാനത്ത്, അംബിക, ടി ബി സെനു, മേരി ടീച്ചർ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ സ്മിത നന്ദിയും പറഞ്ഞു. തുടർന്ന് അങ്കണവാടി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
#ambalavayal #happyambalavayal #Wayanad

Leave a Reply

Your email address will not be published. Required fields are marked *