യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ പ്രകടന പത്രിക പുറത്തിറക്കി

കല്‍പ്പറ്റ: യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ പ്രകടന പത്രിക പുറത്തിറക്കി. വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ഭവനം, ഹൈസ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഘട്ടങ്ങളായി ലാപ്‌ടോപ്പ്, നഗരത്തിലെ പ്രധാന റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം സൗകര്യം, ജനസൗഹൃദ കേന്ദ്രം, ബൈപാസ് നാലുവരിയാക്കല്‍, ടൗണ്‍ഹാള്‍ നിര്‍മാണം തുടങ്ങിയവ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ്.

ടി. സിദ്ദിഖ് എംഎല്‍എ പത്രിക പ്രകാശനം ചെയ്തു. മുനിസിപ്പല്‍ ഭരണം വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് നിലനിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുജീബ് കേയെംതൊടി അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. അബൂബക്കര്‍, ടി.ജെ. ഐസക്, പി.പി. ആലി, റസാഖ് കല്‍പ്പറ്റ, സി. മൊയ്തീന്‍കുട്ടി, സലിം മേമന, കെ.കെ. രാജേന്ദ്രന്‍, എ.പി. ഹമീദ്, സി.കെ. നാസര്‍, സി. ജയപ്രസാദ്, പി. വിനോദ്കുമാര്‍, ഗിരീഷ് കല്‍പ്പറ്റ, പി.ആര്‍. ബിന്ദു, വി.പി. ശോശാമ്മ, സരോജിനി ഓടമ്പത്ത്, ഷെരീഫ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *