കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സജ്ജമായി. 828 ബൂത്തുകളിലേക്ക് 3663 ബാലറ്റ് യൂണിറ്റുുകളും 1379 കണ്ട്രോള് യൂണിറ്റുുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. റിസര്‍വായി സൂക്ഷിക്കുന്ന മെഷീനുകളുടെ എണ്ണം ഉള്‍പ്പെടെയാണിത്. കല്പറ്റ ബ്ലോക്കിലേക്ക് 280 കണ്ട്രോള് യൂണിറ്റും 840 ബാലറ്റ് യൂണിറ്റുകളുമാണ് സജ്ജമാക്കുന്നത്. മാനന്തവാടി ബ്ലോക്കിലേക്ക് 210 കണ്ട്രോള് യൂണിറ്റും 630 ബാലറ്റ് യൂണിറ്റും പനമരം ബ്ലോക്കിലേക്ക് 240 കണ്ട്രോള് യൂണിറ്റും 720 ബാലറ്റ് യൂണിറ്റും ബത്തേരി ബ്ലോക്കിലേക്ക് 200 കണ്ട്രോള് യൂണിറ്റും 600 ബാലറ്റ് യൂണിറ്റും സജ്ജമാക്കി. കല്പറ്റ നഗരസഭയില്‍ 40 കണ്ട്രോള് യൂണിറ്റും 40 ബാലറ്റ് യൂണിറ്റും ബത്തേരി, മാനന്തവാടി നഗരസഭകളില്‍ 50 വീതം കണ്ട്രോള് യൂണിറ്റുകളും ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിലേക്ക് ആകാശ നീല നിറത്തിലുള്ള ബാലറ്റ് ലേബലുമാണ് ഉപയോഗിക്കുന്നത്. ഡിസംബര്‍ ഡിസംബര്‍ 10ന് അതത് വിതരണ കേന്ദ്രങ്ങള്‍ മുഖേന രാവിലെ ഏഴ് മുതല്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും.
